About Me

My photo
sometimes,ultra COOL; sometimes ultra..ultra.. BORING!!! thats me... 3D animator by profession... i really think,pretending 'wise' is a difficult thing to maintain,so I rather prefer playing fool..

Tuesday, August 18, 2009

ഡയറി (something like poetry_06)

മുന്‍ വര്‍ഷ ഡയറി
എന്നെ പരിഹസിച്ചു ചിരിക്കും;
കപടതയുടെ കൈപ്പാട് വീണ വരികള്‍ മാത്രം!

മുറിഞ്ഞ തിങ്കളും ,
മഞ്ഞില്‍ വിടര്‍ന്ന പൂവും,
എപ്പഴേ കരിഞ്ഞടര്‍ന്ന മുറിപ്പാടുകള്‍!

(2005_മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ പഴയൊരു ഡയറി ഓര്‍മ പെടുത്തിയത്!)

സമസ്യ പോലെന്റെ ജീവിതം..

മഴ പെയ്യുകയാണ് പുറത്തു;
അകത്തു വിയര്‍ക്കുകയും...

ഇനി കുടയെടുക്കാതെ,പുറത്തിറങ്ങാം!

നിറങ്ങള്‍ (something like poetry-04)

കറുപ്പിനിഷ്ടം വെളുപ്പിനോടാണ്;

വെളുപ്പിന് കറുപ്പിനോടും!...

വെളുപ്പു വെളുപ്പിനെയും,

കറുപ്പ്, കറുപ്പ് മാത്രവും

ഇഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍

പ്രേമത്തിന് പ്രസക്തി

നഷ്ടപ്പെടും!

Sunday, August 16, 2009

നിഴല്‍ വീണ ചുമരില്‍ !(something like poetry_03)

ജനലരികിലെ
ഗാര്‍ഡന്‍ വെരൈട്ടി ഇലകള്‍ക്കിടയിലൂടെ,
വെയില്‍ കടന്നു വന്നപ്പോള്‍
എന്റെ ജലച്ചായ ചിത്രങ്ങള്‍ക്ക്
നിറം നഷ്ടപ്പെട്ടു!

ദൂരെയൊരു മഞ്ഞക്കിളി
കറിവേപ്പില ചില്ലയില്‍
പാട്ട് തുടങ്ങിയപ്പോള്‍ തന്നെ,
എനിക്കെന്റെ സംഗീതവും!

അറിയില്ലെനിക്കിപ്പോഴും
എന്നഹംഭാവം
നഷ്ടമായതെവിടെന്നു!

നിന്‍ പിന്‍ കഴുത്തിലെ
കുഞ്ഞിളം മുടിയില്‍?
കീഴ്ചുണ്ടില്‍ പൊടിഞ്ഞ
ചൂടുള്ള ചോരയില്‍?
അതോ,നീ തുറന്നിട്ട നിന്‍
ജാലക പഴുതിലെ നിഴല്‍ വീണ ചുമരില്‍?

this one written at 2000-01

കാണാതെ പോയവ! (something like poetry series_02)

എനിക്ക് മുന്‍‌പേ ആരെങ്കിലും ഇതു പറഞ്ഞു കാണും!
എങ്കിലും എന്റെതാകാതിരിക്കുന്നില്ലിത്...

ഞാന്‍ ചെയ്ത ഓരോ തെറ്റിലും ഒരു ശെരിയും,
ഓരോ ശരിയിലും ഒരു തെറ്റുമുണ്ടായിരുന്നു!

വേര്‍തിരിവുകള്‍ ന്നേര്‍തവയായിരുന്നിരിക്കും
അത് കൊണ്ടായിരിക്കണം
നീയോ ഞാനോ അത് കാണാതെ പോയത്!

sometime back at 2004,in my trivandrum days, I wrote down these lines!

Saturday, August 15, 2009

വീഴ്ച (something like poetry series 01)

പരു പരുത്ത കൈത്തലം പോലെ തന്നെ
നിന്റെ ഹൃദയവും!
താങ്ങാനാകാത്ത വേദന...

കണ്ട സ്വപ്‌നങ്ങള്‍,
കേട്ട കളിവാക്കുകള്‍
തന്ന ഒരായിരം ചിരി...
തോറ്റത്‌ ഞാനല്ല

ആരൊക്കെയോ എവിടെയെക്കെയോ
ഇരുന്നു ചിരിക്കുന്നുണ്ട്!
കാണാന്‍ വയ്യെനിക്ക്‌;മണ്ണില്‍
മുഖമടച്ചു കിടക്കാന്‍ തുടങ്ങി
നേരം ഒരുപാടായി!

sometime back at 2005-06,due to the loneliness felt, I wrote down these words!

Thursday, August 6, 2009

did I Grown UP, or....???

yesterday, at our office lunch time I 've a conversation with one of my collegue mahesh;(we 've been friends from the toonz days itself) I just want to share the thoughts he shared with me,because I really impressed with what he said about the competitive nature of our working field...

he just ask me,how the job is going on..

I replied; yeah,its goi...ng on!!!... (to be very honest I'm not in that much of a good mood for the last few months in my personal life and professional life...my reply just reflect it)he smelled something from my way of answering and maybe from my bodylanguage...

he said to me with a brotherly affection;

pradeep,don't let things just going on...whatever the things happening to you,just try to take lessons from it...be positive and don't forget, always be prepared for the challenges,even if it is good or bad we should be well prepared to take what comes in our way... and be very competitive to survive, otherwise we end up in a very boring 'just like that' life....

and he explain to me the point more deliberately by taking examples from some of our collegues successful career growth and all...how they are constantly working hard to live upto the expectations and how much competent they are in their field,like that....

finally he said,always willing to judge yourself honestly,friend....and keep asking did I grown up from yesterday or I'm the same as what I've been at the day one..........

those words impressed me a lot,maybe u can find out this kind of motivating sentences a ton from some career gurus and all...but from directly from a friends mouth its really much much more...the whole evening,the night,I think about that words a lot... and kept asking me where am I standing now?honestly the answer is not very positive.....

dear friends just think about those words to attain what you want to achieve...don't end up in a just like that life' anymore...

all the very best, friends!