ഹൈദരാബാദില്‍ ഇത്തവണ കാലവര്‍ഷം കാലം തെറ്റിയും പെയ്തു കൊണ്ടിരിക്കുന്നു...
ജൂലൈ പകുതിയോടെ നില്‍ക്കേണ്ട മഴ ഓഗസ്ടിലും തുടരുകയാണ്...
നല്ലത് തന്നെ...
ഇന്ത്യന്‍ ഇങ്കില്‍ തീര്‍ത്ത ഒരു അമൂര്‍ത്ത ചിത്രം പോലുണ്ടായിരുന്നു
മഴമേഘങ്ങള്‍ ചിതറികിടന്ന നരച്ച ആകാശം;
കര്കിടകത്തില് പുതിയങ്കത്തിനു മുകളില്‍ ഞാനെന്നും
കാണാരുണ്ടായിരുന്ന അതേ ആകാശം!
കാല്കീഴില് ചവിട്ടി തെറിപ്പിക്കാന്‍;
ഊടു വഴികളിലൂടെ കുത്തിയൊലിച്ചു വന്നിരുന്ന
ഊടു വഴികളിലൂടെ കുത്തിയൊലിച്ചു വന്നിരുന്ന
ചെളി വെള്ളം ഇപ്പോഴെന്റെ നാട്ടിലും ഒരോര്‍മ മാത്രമായിരിക്കും...
അവിടുത്തെ വഴികളും,
കോണ്ക്രീടിലും ടാറിലും അടക്കം ചെയ്യപെട്ടു കഴിഞ്ഞിരിക്കുന്നു...
പുതുമഴയില്‍ കുതിരുന്ന മണ്ണിന്റെ മണം
എന്റെ സ്കൂള്‍ ജീവിതത്തിന്റെ മണം കൂടിയായിരുന്നു...
അതും എനിക്കന്യമാകും!